മൂവാറ്റുപുഴ പാമ്പാകുട ബാറിനു സമീപം യുവാവിനെ ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി.
കാക്കൂർ വെട്ടിമൂട് കദളിക്കാട്ട് വീട്ടിൽ ബെന്നി (63), വെട്ടിമൂട് മുറ്റത്ത് കുന്നേൽ വീട്ടിൽ രവി (54) എന്നിവരെയാണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ബാറിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികൾ, വെട്ടിമൂട് സ്വദേശിയായ റീജോയെയാണ് ആക്രമിച്ചത്. മുൻവൈരാഗ്യമാണ് ഈ അതിക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
2019ൽ റീജോയും ബെന്നിയും തമ്മിലും, കഴിഞ്ഞ വർഷം റീജോയും രവിയും തമ്മിലും മുൻപ് സംഘർഷങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഈ ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്.
പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ എം.പി.എബിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

