ആമസോൺ മഴക്കാടുകളുടെ വന്യതയും ഹോളിവുഡ് സിനിമകളിലെ ആവേശവും നേരിട്ടനുഭവിക്കാൻ തിരുവല്ലയിൽ സുവർണ്ണാവസരം. തിരുവല്ല നഗരസഭാ മൈതാനിയിൽ പുരോഗമിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ എക്സോട്ടിക് പെറ്റ് ഷോ ആയ അനിമൽ കിങ്ഡത്തിലാണ് മൂന്ന് വയസ്സുള്ള ഭീമൻ അനാക്കോണ്ട
എത്തിയിട്ടുള്ളത്. 55 കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ പാമ്പിനെ കാണാനും തൊട്ടറിയാനും നിരവധി പേരാണ് ദിവസേന എക്സ്പോയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഓമല്ലൂർ സ്വദേശിയായ ട്രെയ്നർ സിൻജോ ഇവനെ കഴുത്തിലണിഞ്ഞ് വേദിയിലെത്തിയപ്പോൾ തുടക്കത്തിൽ കുട്ടികളും മുതിർന്നവരും ആശങ്കപ്പെട്ടെങ്കിലും, പിന്നീട് കൗതുകത്തോടെ ഇവനെ തൊട്ടുനോക്കാനും ചിത്രങ്ങൾ പകർത്താനും വലിയ ആവേശമാണ് പ്രകടിപ്പിച്ചത്. അനാക്കോണ്ടയ്ക്ക് പുറമെ വിഷമില്ലാത്ത ചെറിയ ഇനം പാമ്പുകളും മേളയുടെ പ്രത്യേക ആകർഷണമാണ്.
അറുപതിലേറെ വ്യത്യസ്തയിനം പക്ഷികൾ, ഭീമൻ ആമകൾ, മുയലുകൾ, ഇഗ്വാന, മക്കാവു എന്നിവയും പ്രദർശനത്തിലുണ്ട്. കൃത്രിമക്കാടിന്റെ പശ്ചാത്തലത്തിൽ പക്ഷികൾ പറന്നുയരുന്ന കാഴ്ച കാണികളുടെ മനം കവരുന്നു.
റോബട്ടിക് സൂ, ഫാമിലി ഗെയിംസ്, പ്ലേ സോൺ, ഗാർഡൻ നഴ്സറി എന്നിവയ്ക്കൊപ്പം നൂറോളം കൺസ്യൂമർ സ്റ്റാളുകളിൽ നിന്ന് വൻ വിലക്കുറവിൽ ഷോപ്പിംഗ് നടക്കാനുള്ള സൗകര്യവുമുണ്ട്. ഫർണിച്ചറുകൾ, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ എന്നിവയും മേളയിൽ ലഭിക്കും.
കൂടാതെ വിവിധതരം ഭക്ഷണവിഭവങ്ങളുമായി മലബാർ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. ഒതറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെഎൻ ലൈറ്റിങ്സ് ആണ് എക്സ്പോയുടെ പ്രധാന പ്രായോജകർ.
തിരുവല്ല ആസ്ഥാനമായുള്ള താഴയിൽ ഫിനാൻസ്, തിരുവല്ല ചൈതന്യ ഐ ഹോസ്പിറ്റൽ എന്നിവരാണ് സഹപ്രായോജകർ. ഈ മാസം 25 വരെയാണ് പെറ്റ് ഷോ ഉണ്ടായിരിക്കുക.
പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മുതൽ രാത്രി 9 വരെയും, അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെയുമാണ് പ്രവേശന സമയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

