ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷണർമാർക്കു ക്രിമിനൽ നടപടികളിൽ നിന്ന് ആജീവനാന്ത പരിരക്ഷ നൽകുന്ന 2023 ലെ ഇലക് ഷൻ കമ്മിഷണേഴ്സ് നിയമംത്തിലെ വ്യവസ്ഥയ്ക്കെതിരെ നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടിസയച്ചു. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തിരഞ്ഞെടുപ്പു കമ്മിഷനും നോട്ടിസയച്ചു.
ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെയുണ്ടായ പൊലീസ് അതിക്രമങ്ങൾക്കെതിരെയും ജന്തർ മന്തറിൽ നിന്നു സമരങ്ങളെ ഒഴിപ്പിച്ച പൊലീസ് നടപടിക്കെതിരെയും നൽകിയ ഹർജികളിൽ നാളെ വാദം കേൾക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി.മോഹന എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവരെയുൾപ്പെടെ കസ്റ്റഡിയിലെടുത്തു മണിക്കൂറുകളോളം തടവിൽ വച്ചതിനെതിരെ അഭിഭാഷക േമനക ഗുരുസ്വാമി നൽകിയ ഹർജിയും ഇക്കൂട്ടത്തിലുണ്ട്്. സമരക്കാരെ കയ്യേറ്റം ചെയ്തതിനും കരുതൽ തടങ്കലിൽ വച്ചതിനുമെതിരേ ആർജെഡി എംപി മനോജ് ഝാ നൽകിയ ഹർജിയും അഭിഭാഷകരെ കയ്യേറ്റം ചെയ്തതിനെതിരെ സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ ഹർജിയും നാളെ പരിഗണിക്കും.
ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ്: കോടതിയിൽ ഹർജി ∙ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഐഎൻസി കേരളയുടെ സമൂഹമാധ്യമ ഹാൻഡിലിൽ വന്ന പോസ്റ്റിനെതിരേയും ഇന്നലെ സുപ്രീംകോടതിയിൽ പരാതിയെത്തി. ഇതിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിൻഡാൽ ആണ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

