ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിക്ക് തുടർചികിത്സയ്ക്കായി അനുവദിച്ച സാമ്പത്തിക സഹായത്തിന്റെ കുടിശ്ശിക രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ആണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
തിരുവനന്തപുരം സ്വദേശിയായ ഹർജിക്കാരന് ചികിത്സാ സഹായമായി ആകെ 36,000 രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ ഇതിൽ 15,000 രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്.
ബാക്കി തുകയായ 21,000 രൂപ കൂടി ലഭിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹം നിയമപരമായ നടപടികളുമായി മുന്നോട്ട് പോയത്. അതേസമയം, സാമ്പത്തിക സഹായത്തിന്റെ ബാക്കി തുക അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും പുരോഗമിക്കുകയാണെന്ന് അധികൃതർ കോടതിയെ അറിയിച്ചു.
ഈ പശ്ചാത്തലത്തിലാണ് കുടിശ്ശിക തുക രണ്ട് മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

