എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി സഹോദരനൊപ്പം സ്കൂട്ടറിൽ മടങ്ങാൻ ശ്രമിച്ച യുവതിക്ക് നേരെ ഓട്ടോ – ടാക്സി ഡ്രൈവർമാരുടെ ഭാഗത്തുനിന്നും ഗുരുതര അതിക്രമം ഉണ്ടായതായി പരാതി. കോഴിക്കോട് സ്വദേശിനിയായ സി.പി.
റസീനയ്ക്കാണ് യാത്രയ്ക്കിടെ ദുരനുഭവം നേരിടേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഔദ്യോഗികമായി പൊലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്.
തങ്ങളെ കൂട്ടാനെത്തിയ സഹോദരനെ ഓൺലൈൻ ടാക്സി ഡ്രൈവർ എന്ന് തെറ്റിധരിച്ചാണ് ഒരു സംഘം ആളുകൾ അസഭ്യവർഷം ചൊരിഞ്ഞതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സ്റ്റേഷന്റെ എക്സിറ്റ് ഗേറ്റിന് സമീപത്തേക്ക് സഹോദരൻ വാഹനം എത്തിച്ച സമയത്താണ് ഓട്ടോ – ടാക്സി ഡ്രൈവർമാർ ഇവരെ തടഞ്ഞുനിർത്തിയത്.
തുടർന്ന് സഹോദരന്റെ വാഹനത്തിൽ കയറി ഹെൽമറ്റ് ധരിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന ചിലർ ഇവരുടെ ദൃശ്യങ്ങളും ഫോട്ടോയും അനുവാദമില്ലാതെ മൊബൈലിൽ പകർത്തുകയും കടുത്ത അസഭ്യവർഷം നടത്തുകയും ചെയ്യുകയായിരുന്നു എന്ന് സി.പി. റസീന പറയുന്നു.
ഇത് സ്വന്തം സഹോദരനാണെന്നും യാതൊരുവിധ ടാക്സി സർവീസും അല്ലെന്നും യുവതി സംഭവസ്ഥലത്തു വെച്ച് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും പ്രസ്തുത സംഘം അധിക്ഷേപങ്ങൾ തുടരുകയായിരുന്നു. ഈ സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

