തൃശൂർ ജില്ലയിലെ ചാലക്കുടി കൊരട്ടി പള്ളിയിൽ വെച്ച് കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണ പാദസരം മോഷ്ടിച്ച യുവതിയാണ് പിടിയിലായത്. തൃശ്ശൂർ കിള്ളന്നൂർ വില്ലേജ് തിരൂർ സ്വദേശി പല്ലൻ വീട്ടിൽ സജന (31) ആണ് തൃശ്ശൂർ റൂറൽ ഷാഡോ പൊലീസിന്റെ പിടിയിലായത്.
ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണ പാദസരമാണ് പ്രതി സജന മോഷ്ടിച്ചത്. ഒക്ടോബർ 11ന് വൈകീട്ട് 4 മണിക്കും 4.30 മണിക്കും ഇടയിലാണ് സംഭവം നടന്നത്.
പള്ളിയുടെ അൾത്താരയ്ക്ക് സമീപത്തുവെച്ചാണ് കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ ജീന ജെറിന്റെ മകളുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണ പാദസരം മോഷണം പോയത്. വിവരം അറിഞ്ഞ ഉടൻ തന്നെ തൃശ്ശൂർ റൂറൽ ഷാഡോ പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയായ സജനയെ സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ സജന വടക്കാഞ്ചേരി, വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒമ്പത് മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കൊരട്ടി പൊലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു രാമചന്ദ്രൻ, ചാലക്കുടി സബ് ഡിവിഷൻ ക്രൈം സ്ക്വാഡ് അംഗം എ എസ് ഐ സിൽജോ, തൃശ്ശൂർ റൂറൽ ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീഷ്, സി പി ഒ ശ്രീജിത്ത്, കൊരട്ടി പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ജോയ്, മതിലകം പോലീസ് സ്റ്റേഷനിലെ സി പി ഒ ശ്രീവിദ്യ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

