കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് വിവാദത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന് അടക്കമുള്ളവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കും. ഹര്‍ജികള്‍ ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും, പിഴവുകള്‍ തിരുത്തി ഫയല്‍ സമര്‍പ്പിച്ചശേഷം വാദം കേള്‍ക്കാമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണം ആകാമെന്ന സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമാണ് സിംഗിള്‍ ബെഞ്ച് വിധി എന്നതുള്‍പ്പടെയുള്ള ശക്തമായ വാദങ്ങളാണ് അപ്പീലുകളില്‍ പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. ഈ കേസിൽ മുഹമ്മദ് റിയാസ്, ടി വീണ, റിയാസിന്റെ സുഹൃത്തുകളായ വാരിസ്, ഷൈജല്‍ എന്നിവരും നിയമനടപടികളുടെ ഭാഗമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
നേരത്തെ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുന്നുണ്ട്.
രാഷ്ട്രീയമായും നിയമപരമായും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പൂര്‍ണമായ സംരക്ഷണം നല്‍കാനാണ് പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം. കോടതിയില്‍നിന്ന് എതിര്ഫലമുണ്ടായാൽ സ്വീകരിക്കേണ്ട
തുടര്‍ നീക്കങ്ങള്‍ എന്തെല്ലാമായിരിക്കണം എന്ന കാര്യവും യോഗം വിശദമായി ചര്‍ച്ച ചെയ്യും. കണ്ണൂര്‍ അടക്കമുള്ള വിശാല ജില്ലാ കമ്മിറ്റികളില്‍ വിഷയം സംബന്ധിച്ച് സ്വീകരിക്കേണ്ട
രാഷ്ട്രീയ സമീപനങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

