ഡൽഹി: കേരളത്തിന് പുതിയ ഗവർണറെ പ്രഖ്യാപിച്ചു. ഓം പ്രകാശ് മാത്തൂർ കേരള പുതിയ ഗവർണറമാകും.
നിലവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറെ തമിഴ്നാട് ഗവർണറായി നിയമിച്ചുകൊണ്ട് ഉത്തരവായി. രാജ്യതലസ്ഥാനത്തുനിന്നുള്ള പ്രഖ്യാപനത്തിലാണ് പുതിയ ഗവർണർമാരുടെ പട്ടിക പുറത്തുവിട്ടത്.
രാജസ്ഥാനിൽ നിന്നുള്ള മുൻ രാജ്യസഭാ എംപിയും ആർ.എസ്.എസ് നേതാവുമാണ് പുതിയ കേരള ഗവർണറായ ഓം പ്രകാശ് മാത്തൂർ. 2024 ജൂലൈ മുതൽ സിക്കിം ഗവർണറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
1972 മുതൽ ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ സജീവമാണ്. ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാരെയും മാറ്റിനിയമിച്ചിട്ടുണ്ട്.
സുധ യാദവ് കർണാടക ഗവർണറായും ദുഷ്യന്ത് ഗൗതം സിക്കിം ഗവർണറായും ചുമതലയേൽക്കും. ഒഡീഷ ഗവർണറായി ബ്രിജ് മോഹൻ റാമിനെയും ഉത്തരാഖണ്ഡ് ഗവർണറായി ഡോ.
ധൽ സിംഗ് ബിസെനെയും തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

