സാങ്കേതിക ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന പുതിയ ഗൂഗിൾ ടിവി സ്ട്രീമർ (Google TV Streamer) മുൻ മോഡലുകളെ അപേക്ഷിച്ച് വൻതോതിലുള്ള മാറ്റങ്ങളോടെയാണ് വിപണിയിൽ എത്തുക. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, സാധാരണ ടിവികളെ പൂർണ്ണമായും സ്മാർട്ട് ടിവിയാക്കി മാറ്റാൻ സഹായിക്കുന്ന നിരവധി പുതിയ സെൻസറുകളും ഫീച്ചറുകളുമാണ് ഈ ഉപകരണത്തിൽ ഉൾപ്പെടുത്തുന്നത്.
പ്രസൻസ് സെൻസിങ്, ഫാർ ഫീൽഡ് മൈക്രോഫോണുകൾ, കൂടുതൽ കരുത്തുറ്റ പ്രൊസസറുകൾ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. മുൻ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഡിസൈനിൽ വലിയ മാറ്റങ്ങളില്ലെങ്കിലും, ബോഡിയിൽ ഒതുക്കമുള്ള രൂപം നൽകുന്നതിനായി വീതി അൽപ്പം കൂട്ടിയിട്ടുണ്ട്.
റിൊമോട്ടിലും വലിയ മാറ്റങ്ങളില്ല, എങ്കിലും രണ്ട് പുതിയ ഷോർട്ട്കട്ട് കീകളും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾ ഏറെ ഉപയോഗിക്കുന്ന യൂട്യൂബ് (YouTube), നെറ്റ്ഫ്ലിക്സ് (Netflix) എന്നിവയ്ക്ക് പുറമെ ഏതൊക്കെ ആപ്പുകളാണ് പുതിയതായി ഒപ്പം ചേരുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തതയില്ല.
ഈ ഉപകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ പുതിയ ഫീച്ചറുകളിലൊന്ന് ബോഡിയിൽ തന്നെയുള്ള പുതിയ മൈക്രോഫോണുകളാണ്. “Hey Google” എന്ന് പറയുന്ന വോയിസ് കമാൻഡുകൾ വ്യക്തമായി കേൾക്കാനും പ്രതികരിക്കാനും ഈ സംവിധാനം സഹായിക്കും.
അതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന പ്രസൻസ് സെൻസറുകൾ മുറിയിലേക്ക് ആരെങ്കിലും പ്രവേശിക്കുമ്പോൾ തന്നെ ഉപകരണം തിരിച്ചറിയാൻ സഹായിക്കും. ഇതിലൂടെ മുറിയിൽ ആളുകൾ പ്രവേശിക്കുമ്പോൾ ടിവി തനിയെ ഓണാകുകയും സമയം, കാലാവസ്ഥ തുടങ്ങിയ വിവരങ്ങൾ ഡിസ്പ്ലേയിൽ തെളിയുകയും ചെയ്യും.
കൂടാതെ, മികച്ച പ്രവർത്തനക്ഷമതയ്ക്കായി പുതിയൊരു പ്രൊസസറും ഇതിൽ നൽകുന്നുണ്ട്. ഈ പുതിയ ഡിവൈസ് വിപണിയിൽ എത്തുന്ന കൃത്യമായ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, സാങ്കേതിക പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ഇതിനായി കാത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

