ഹൂതി ആക്രമണത്തെ തുടര്‍ന്ന് തടസ്സപ്പെട്ട സൗദി അറേബ്യയിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം വീണ്ടും തുറക്കുന്നത് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നീട്ടിയിട്ടുണ്ട്.
ആക്രമണത്തില്‍ വിമാനത്താവള അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ കേടുപാടുകളാണ് പ്രധാന കാരണം. നിലവില്‍ വിമാനത്താവളത്തിലെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും പൂര്‍ണ്ണമായി ഉറപ്പുവരുത്തുന്നതിനുള്ള അടിയന്തര നടപടികള്‍ പുരോഗമിക്കുകയാണ്.
വിമാനത്താവളത്തിലെ ആധുനിക സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉന്നത ഏജൻസികളുടെ നേതൃത്വത്തിൽ കൃത്യമായി പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാ സാങ്കേതിക തടസ്സങ്ങളും നീക്കി സുരക്ഷിത സാഹചര്യം ഉറപ്പാക്കിയ ശേഷം മാത്രമെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുകയുള്ളൂ.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെയും ഗള്‍ഫ് സർവീസുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് റിയാദിലേക്ക് പ്രതിദിനം നടത്തിയിരുന്ന 7 വിമാന സര്‍വീസുകളാണ് ഇതോടെ താൽക്കാലികമായി മുടങ്ങിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

