തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിദേശയാത്രകള്‍ നടത്തിയ മന്ത്രിമാരുടെ കണക്കുകള്‍ നിയമസഭയില്‍ പുറത്തുവിട്ട് മുഖ്യമന്ത്രി വി ഡി സതീശന്. ആകെ ഒമ്പത് മന്ത്രിമാരാണ് ഇതുവരെ വിദേശയാത്രകള്‍ നടത്തിയിട്ടുള്ളത്.
ഇതില്‍ പി സി വിഷ്ണുനാഥ് മാത്രമാണ് ഔദ്യോഗികമായി വിദേശയാത്ര നടത്തിയിട്ടുള്ളതെന്നും, മറ്റ് എട്ട് മന്ത്രിമാരുടെ സന്ദര്‍ശനങ്ങളും സ്വന്തം നിലയിലുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ നല്കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ യാത്രകള്‍ക്കായുള്ള ചെലവുകള്‍ വഹിച്ചത് ആരെല്ലാമാണെന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ട് മറുപടി നല്‍കിയില്ല.
അതേസമയം, സ്പോൺസർഷിപ്പ് സംബന്ധിച്ച വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഔദ്യോഗിക യാത്രകളുടെ മുഴുവന്‍ ചെലവുകളും വഹിക്കുന്നത് സര്‍ക്കാരാണ്.
മന്ത്രിമാരുടെ യാത്രകളും താമസസൗകര്യങ്ങളും സ്പോൺസർ ചെയ്യാൻ നിലവില്‍ വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിന്, ഔദ്യോഗിക യാത്രകളിലെ താമസം സംബന്ധിച്ച് പെരുമാറ്റ ചട്ടത്തില്‍ വ്യക്തമായ വ്യവസ്ഥയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിദേശയാത്ര നടത്തിയ മന്ത്രിമാരും സന്ദര്‍ശിച്ച രാജ്യങ്ങളും:
* ഒ ജെ ജനീഷ് – ഒമാൻ, ഖത്തർ
* മോൻസ് ജോസഫ് – യു.എസ്.എ.
* ടി സിദ്ദിഖ് – സൗദി അറേബ്യ
* ബിന്ദു കൃഷ്ണ – ബഹ്റൈൻ
* രമേശ് ചെന്നിത്തല – യു.എ.ഇ., യു.എസ്.എ.
* കെ എം ഷാജി – ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലാൻഡ്, യു.എ.ഇ.
* പി സി വിഷ്ണുനാഥ് – ബഹ്റൈൻ, യു.എ.ഇ.
* വി ഇ അബ്ദുൾ ഗഫൂർ – യു.എ.ഇ.
* ഷിബു ബേബി ജോൺ – യു.എ.ഇ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

