സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ അവതരിപ്പിക്കാൻ ലക്ഷ്യമിട്ട സ്വകാര്യ സർവകലാശാല ബില്ലുമായി ബന്ധപ്പെട്ട
നടപടികൾ അനന്തമായി നീളുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. നിലവിലുള്ള ഈ അനിശ്ചിതത്വം എത്രയും പെട്ടെന്ന് പരിഹരിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളും യാഥാർത്ഥ്യമാകേണ്ടതുണ്ട്. ഈ ഘടകങ്ങളെല്ലാം സമഗ്രമായി ഉൾക്കൊണ്ട് കൊണ്ടുള്ള പുതിയൊരു ബിൽ കൊണ്ടുവരുന്നതിനുള്ള ആലോചനയിലാണ് സർക്കാറുള്ളതെന്ന് മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.
സംസ്ഥാന ബജറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള കേരള നോളജ് വാലി പ്രൊജക്റ്റ് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വപ്നപദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

