നൃത്തപഠനമെന്ന ബാല്യകാല സ്വപ്നത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് മലയോര മേഖലയിലെ ഒമ്പത് വീട്ടമ്മമാർ. വർഷങ്ങളായി മനസ്സിൽ താലോലിച്ചിരുന്ന ആഗ്രഹം സാക്ഷാത്കരിക്കാൻ ഉറച്ച തീരുമാനത്തോടെ ഇവർ ഭരതനാട്യ പഠനകളരിയിൽ സജീവമായിരിക്കുകയാണ്.
വെള്ളരിക്കുണ്ട് തപസ്യ നൃത്തപാഠശാലയിലെ അധ്യാപകനായ സന്തോഷ് നാട്യാഞ്ജലിയുടെ ശിക്ഷണത്തിലാണ് ഈ അമ്മമാർ നൃത്തം അഭ്യസിക്കുന്നത്. സ്മിത സുമേഷ്, രൂപമോൾ, ശ്രീകല സുരേഷ്, യു.
രജനി, രജിത ആർ. നായർ, എ.
വി. ശോണിത, കെ.
എസ്. സുസ്മിത, വി.
വി. ഷീല, ശിവപ്രിയ നാരായണൻ എന്നിവരാണ് ഈ കൂട്ടായ്മയിലുള്ളത്.
മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള ഇവർ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുമാണ്. തങ്ങളുടെ സ്വന്തം മക്കളെ നൃത്തം പഠിപ്പിക്കാൻ ഈ സ്ഥാപനത്തിൽ എത്തിയപ്പോഴാണ് ഈ വീട്ടമ്മമാരുടെ ഉള്ളിലുണ്ടായിരുന്ന അഭിനിവേശം വീണ്ടും പുനർജനിച്ചത്.
വീട്ടുജോലികളും കുടുംബപരമായ ഉത്തരവാദിത്വങ്ങളും വിവിധ തൊഴിലുകളുടെ തിരക്കുകളും മാറ്റിവെച്ച് കൃത്യസമയത്ത് ഇവർ പരിശീലന ക്ലാസുകളിൽ എത്തിച്ചേരുന്നുണ്ട്. കഠിനമായ ചിട്ടയായ പരിശീലനത്തിലൂടെ ഈ ഒമ്പത് അമ്മമാരെയും നൃത്തവേദിയിലെത്തിക്കാനാണ് ഗുരു സന്തോഷ് ലക്ഷ്യമിടുന്നത്.
ഇതിനായുള്ള തീവ്ര പരിശീലനത്തിലാണ് നിലവിൽ ഈ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

