ദില്ലിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഇടത് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ ഇന്നും തുടരും. സമരത്തിന്റെ ഭാഗമായി ജന്തർ മന്തറിൽ ഒത്തുകൂടുന്നതിനായി ഡൽഹി പൊലീസിനെ സിജെപി വീണ്ടും സമീപിക്കും.
ഇതിന്റെ തുടർച്ചയെന്നോണം ഇന്ന് വൈകുന്നേരം സുപ്രീംകോടതിയിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിൽ നിർണായകമായ ഇന്ത്യാസഖ്യയോഗവും ഇന്നത്തെ ദിവസം ചേരുന്നുണ്ട്.
സംസ്ഥാനത്ത്, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഭരണപക്ഷത്തുള്ള എൽഡിഎഫ് ഈ പ്രമേയത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ പ്രതിപക്ഷ നിരയിലുള്ള ബിജെപി ഈ നീക്കത്തെ ശക്തമായി എതിർക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പുകൾ അട്ടിമറിയാണെങ്കിൽ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം രാജിവെക്കണമെന്നുമാണ് ബിജെപിയുടെ പ്രധാന ആവശ്യം.
ഈ വിഷയം മുൻനിർത്തി ഇന്ന് ബിജെപി പ്രവർത്തകർ നിയമസഭാ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

