തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ സ്വദേശികളായ ഷാൻ – അനീഷ ദമ്പതികളുടെ മകൾ സിദ്ധി ആണ് മരണപ്പെട്ടത്.
കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന്, അമ്മ ഉടൻ തന്നെ കത്രിക ഉപയോഗിച്ച് കയർ മുറിച്ചുമാറ്റുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സ്കൂളിൽ നിന്നും വിനോദയാത്ര പോകുന്നത് വീട്ടിൽ വിലക്കിയിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞതിനാൽ സിദ്ധി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.
*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

