ജനാധിപത്യ സംവിധാനത്തിൽ ഒട്ടും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ദേശീയ തലസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ വ്യക്തമാക്കി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത ശേഷം കേരളത്തിൽ മടങ്ങിയെത്തിയ വേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളെയും ഉത്തരവുകളെയും മുഖവിലയ്ക്കെടുക്കാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ ഒരു പൊലീസ് സ്റ്റേറ്റായി മാറിയിരിക്കുകയാണെന്നും ഡൽഹിയിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
രാജ്യത്തുള്ള മുഴുവൻ അർധസൈനിക വിഭാഗങ്ങളെയും ഡൽഹിയിൽ വിന്യവിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നടപടികൾ തികച്ചും അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

