ദില്ലിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ തീവ്രമാകുന്നു. രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധങ്ങളുടെ തുടർച്ചയായി രാത്രി വൈകിയും വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്.
പ്രതിഷേധത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ വീണ്ടും കൊണാട്ട്പ്ലേസിലേക്ക് മാർച്ചുമായി എത്തിയിട്ടുണ്ട്. ഇതിന് പുറമെ, എസ്എഫ്ഐയുടെ നേതൃത്വത്തിൽ വനിതകളുടെ തിരംഗ മാർച്ച് നടത്തിവരുന്നു.
എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് ആണ് ഈ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. അതേസമയം, പ്രദേശത്ത് തടിച്ചുകൂടിയ വിദ്യാർത്ഥികളെ പൊലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിക്കുകയാണ്.
ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പൊലീസ് ബസിന് മുകളിൽ കയറി നിന്ന് മുദ്രാവാക്യം വിളിച്ചു. ദില്ലിയിലെ വിവിധ ഭാഗങ്ങളിൽ നിലവിൽ സംഘർഷാവസ്ഥ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

