തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ എമിൽഡ (22) എന്ന യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പരിയാരം സ്വദേശിനിയായ എമിൽഡയെ, പോട്ട
സ്വദേശിയായ ഭർത്താവ് അഫ്സലിന്റെ വീട്ടിലാണ് അവശനിലയിൽ കണ്ടെത്തിയത്. സംഭവം നടന്നത് ഈമാസം ആറാം തീയതിയാണ്.
അവശനിലയിലായ യുവതിയെ ഉടൻതന്നെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടു വർഷം മുൻപായിരുന്നു എമിൽഡയുടെയും അഫ്സലിന്റെയും വിവാഹം. ഈ ദമ്പതികൾക്ക് ഒരു കുട്ടിയുമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

