പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അല്ലെങ്കിൽ മാറ്റുമ്പോൾ അതിന്റെ ക്രമീകരണങ്ങൾ പരിശോധിക്കുന്നത് വ്യക്തിപരമായ ഇഷ്ടത്തിനപ്പുറം സുരക്ഷയ്ക്ക് കൂടിയുള്ള മുൻകരുതലാണ്. ആധുനിക ഫോണുകളിൽ നിരവധി സുരക്ഷാ, സ്വകാര്യത ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, പലതും നിർമ്മാണ ഘട്ടത്തിൽ തന്നെ ഓഫ് ചെയ്തിരിക്കുകയാണ് ചെയ്യുന്നത്.
ഈ പ്രധാനപ്പെട്ട ഫീച്ചറുകൾ കണ്ടെത്താനും അവ പ്രയോജനപ്പെടുത്താനും അറിഞ്ഞിരിക്കേണ്ട
ചില വിവരങ്ങൾ താഴെ നൽകുന്നു. Google Pixel 10 Pro, Samsung Galaxy Z Fold 8 തുടങ്ങിയ ആധുനിക ആൻഡ്രോയിഡ് ഫോണുകളിൽ ‘Safety and Emergency’, ‘Security and Privacy’ എന്നീ രണ്ട് വിഭാഗങ്ങളിലായി ഈ സുരക്ഷാ ഫീച്ചറുകൾ ലഭ്യമാണ്.
ഫോണിന്റെ മോഡലിന് അനുസരിച്ച് ഇവയുടെ ക്രമീകരണങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും, സെറ്റിങ്സിലെ സെർച്ച് ഓപ്ഷൻ ഉപയോഗിച്ച് ഇവ എളുപ്പത്തിൽ കണ്ടെത്താവുന്നതാണ്. തെഫ്റ്റ് പ്രൊട്ടക്ഷൻ (Theft Protection) ആണ് ഇതിൽ ഏറ്റവും പ്രധാനം.
ചില രാജ്യങ്ങളിൽ ഇത് ഡിഫോൾട്ടായി ഓൺ ചെയ്തിട്ടുണ്ടെങ്കിലും, മിക്കയിടങ്ങളിലും ഇത് ഓഫ് ആണ്. ഫോൺ കൈയിൽ നിന്ന് തട്ടിയെടുക്കപ്പെടുന്നത് സെൻസറുകൾ വഴി തിരിച്ചറിഞ്ഞ് സ്ക്രീൻ സ്വയം ലോക്ക് ചെയ്യാൻ ഈ ഫീച്ചറിന് സാധിക്കും.
ഇതിലൂടെ മോഷ്ടാക്കൾക്ക് ഫോണിലെ വിവരങ്ങൾ പെട്ടെന്ന് ആക്സസ് ചെയ്യാൻ സാധിക്കില്ല. ഇതുപോലെ തന്നെയണ് ഓഫ്ലൈൻ ഡിവൈസ് ലോക്ക് (Offline Device Lock) പ്രവർത്തിക്കുന്നത്.
ഫോൺ മോഷ്ടിക്കപ്പെട്ടാൽ ഉടൻ തന്നെ വൈഫൈയോ മൊബൈൽ ഡാറ്റയോ വിച്ഛേദിക്കുന്ന ശീലമാണ് മോഷ്ടാക്കൾക്കുള്ളത്. എന്നാൽ ഡാറ്റ കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ ഫോൺ ലോക്ക് ചെയ്യാൻ ഈ സംവിധാനം സഹായിക്കും.
കൂടാതെ, അരികിലില്ലാതെ തന്നെ ഫോൺ ലോക്ക് ചെയ്യാൻ സഹായിക്കുന്ന റിമോട്ട് ലോക്ക് (Remote Lock) സംവിധാനവുമുണ്ട്. ആൻഡ്രോയിഡ് ലോക്ക് പേജിൽ കയറി ഫോൺ നമ്പർ നൽകിയാൽ ഓൺലൈനിലുള്ള ഫോൺ ലോക്ക് ചെയ്യാൻ സാധിക്കും.
വാഹനപകടങ്ങൾ തിരിച്ചറിയുന്ന കാർ ക്രാഷ് ഡിറ്റക്ഷൻ (Car Crash Detection) മറ്റൊരു പ്രധാന ഫീച്ചറാണ്. സെൻസറുകൾ ഉപയോഗിച്ച് അപകടങ്ങൾ തിരിച്ചറിഞ്ഞ് അധികാരികളെ വിവരം അറിയിക്കുന്ന ഈ സംവിധാനം പ്രധാനമായും പിക്സൽ ഫോണുകളിലാണ് ലഭ്യമായിട്ടുള്ളത്.
പവർ ബട്ടൺ തുടർച്ചയായി അഞ്ച് തവണ അമർത്തിയാൽ അഞ്ച് സെക്കൻഡ് കൗണ്ട്ഡൗണിന് ശേഷം എമർജൻസി സർവീസുകളെ ബന്ധപ്പെടുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന എമർജൻസി എസ്.ഒ.എസ് (Emergency SOS) സംവിധാനം ഡിഫോൾട്ടായി തന്നെ പ്രവർത്തനക്ഷമമാണ്. ആൻഡ്രോയിഡിന്റെ ബിൽറ്റ്-ഇൻ ട്രാക്കിങ് സോഫ്റ്റ്വെയറായ ഫൈൻഡ് ഹബ്ബ് (Find Hub) ഫോൺ നഷ്ടപ്പെടുമ്പോഴും മോഷ്ടിക്കപ്പെടുമ്പോഴും കണ്ടെത്താൻ ഏറെ ഉപകാരപ്രദമാണ്.
ഒപ്പം, അപരിചിതമായ ട്രാക്കിങ് ഉപകരണങ്ങൾ പിന്തുടരുന്നുണ്ടോ എന്ന് അറിയാൻ സഹായിക്കുന്ന അൺനൗൺ ട്രാക്കർ അലർട്ട്സ് (Unknown Tracker Alerts) എന്ന ഫീച്ചറും ആൻഡ്രോയിഡ് ഫോണുകളിലുണ്ട്. ഈ സുരക്ഷാ സംവിധാനങ്ങൾ ഒരിക്കലും ഉപയോഗിക്കേണ്ടി വരരുതെന്നാണ് ആഗ്രഹമെങ്കിലും, മുൻകൂട്ടി തയ്യാറെടുക്കുന്നത് എപ്പോഴും സുരക്ഷിതമാണ്.
ചുരുക്കം ചില മിനിറ്റുകൾ സെറ്റിങ്സിൽ ചെലവഴിക്കുന്നതിലൂടെ നിങ്ങളുടെ ഡാറ്റയും ഫോണും കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

