ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധ പരിപാടി നടക്കാനിരിക്കെ തലസ്ഥാന നഗരിയിലെ റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള ട്രെയിൻ സർവീസുകൾ താല്‍ക്കാലികമായി റദ്ദാക്കി. നാളെ രാവിലെ നാല് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
പ്രധാന സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അധികൃതരുടെ ഈ നടപടി. ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ എന്നീ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചേരേണ്ടിയിരുന്ന മെയില്‍, എക്സ്പ്രസ് തീവണ്ടികളുടെ സർവീസുകളാണ് ഈ സമയക്രമത്തിൽ റദ്ദാക്കിയിരിക്കുന്നത്.
അതേസമയം, സർവീസുകൾ റദ്ദാക്കുന്നത് മൂലം യാത്രാതടസ്സം നേരിടുന്ന മുഴുവൻ യാത്രക്കാര്‍ക്കും ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരികെ നൽകുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് യാത്രക്കാർ ഔദ്യോഗിക സംവിധാനങ്ങൾ വഴി ട്രെയിനുകളുടെ സമയക്രമം പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

