ആലപ്പുഴ ജില്ലയിലെ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ചു. കാസർകോട് പൊതുവീട്ടിൽ വിലാസിനി സുകുമാരൻ(72) ആണ് ദാരുണമായി മരണപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. കലവൂരിലെ പ്രശസ്തമായ കൃപാസനത്തിലേക്ക് എത്തുന്നതിനായാണ് വിലാസിനി ചേർത്തലയിൽ എത്തിച്ചേർന്നത്.
ഇതിനിടയിലാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

