തിരുവനന്തപുരം: പിണറായി വിജയന്റെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് പുതിയ നിയമനം. പി.എം.
മനോജ് പ്രതിപക്ഷ നേതാവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേൽക്കും. പ്രസ് സെക്രട്ടറിയുടെ ചുമതലകളും അദ്ദേഹത്തിന് നൽകാനാണ് തീരുമാനം.
മുമ്പ് മുഖ്യമന്ത്രിയായിരിക്കുമ്പോഴും പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായി പി.എം. മനോജ് പ്രവർത്തിച്ചിട്ടുണ്ട്.
അന്ന് പി.ആർ.ഡി (PRD) വകുപ്പിന്റെയും മാധ്യമങ്ങളുടെയും ചുമതലകളായിരുന്നു അദ്ദേഹം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. തുടർന്ന് 2025-ൽ പി.എം.
മനോജിൽ നിന്നും പി.ആർ.ഡി-യുടെ ചുമതല അന്നത്തെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രനും മീഡിയ സെക്രട്ടറിയായിരുന്ന പ്രഭാവർമയ്ക്കും കൈമാറിയിരുന്നു.
പ്രമുഖ മാധ്യമത്തിന്റെ റസിഡന്റ് എഡിറ്റർ പദവിയിൽ നിന്നാണ് 2019-ൽ പി.എം. മനോജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

