കോഴിക്കോട് ജില്ലയിലെ ഓർക്കാട്ടേരിയിൽ പ്രവർത്തിക്കുന്ന വിവിധ കടകൾ ഉൾപ്പെട്ട വാണിജ്യ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം.
വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ഇബ ബ്രൈഡ്, ഏറാമല ബാങ്ക് നീതി സ്റ്റോർ, കോട്ടക്കൽ ആര്യവൈദ്യശാല, രജീഷിന്റെ ഫ്രൂട്ട് സ്റ്റാൾ എന്നീ സ്ഥാപനങ്ങളിലാണ് തീ പടർന്നത്.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടകര, നാദാപുരം എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് യൂണിറ്റ് അഗ്നിശമന സേനാ വിഭാഗങ്ങൾ നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്. സംഭവത്തിൽ ഏകദേശം 50 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

