മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ജന്തർ മന്തറില് നടക്കാനിരുന്ന സമരത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട വിദ്യാർത്ഥികളെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു.
പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സിജെപി അറിയിച്ചു. ബിജെപി സർക്കാർ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് സിജെപി വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ എങ്ങോട്ടാണ് കൊണ്ടുപോയത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു.
കേരളത്തിലെ പിണറായിയുടെ തോൽവിയും തമിഴ്നാട്ടിൽ സ്റ്റാലിന്റെ തോൽവിയും പൂർണ്ണമായും ആസൂത്രിതമാണ്. ഈ പരാജയങ്ങൾ യാദൃശ്ചികമായി സംഭവിച്ചതെന്ന് കരുതാനാകില്ല.
വോട്ടർമാർ വ്യാപകമായി ഒഴിവാക്കപ്പെടുന്നതു കൊണ്ട് രാഷ്ട്രീയമായ നേട്ടം ബിജെപിക്ക് മാത്രമാണ് ലഭിക്കുന്നത്. ജീവിച്ചിരിക്കുന്നവരെ വോട്ടർ പട്ടികയിൽ മരിച്ചവരാക്കി മാറ്റുന്ന സാഹചര്യം എങ്ങനെയാണ് ഉണ്ടായത് എന്ന് അഭിജീത് ദീപ്കെ ചോദ്യം ചെയ്തു.
അനുവാദമില്ലാതെ സമരം സംഘടിപ്പിച്ചു എന്ന ആരോപണത്തിനും അദ്ദേഹം ശക്തമായ മറുപടി നൽകി. സമരം ചെയ്യുക എന്നത് പൗരന്മാരുടെ മൗലിക അവകാശമാണ്, അതാരും ഔദാര്യമായി നൽകുന്നതല്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമരം ചെയ്യാൻ അനുവാദം നൽകാൻ അത് സ്വന്തം കുടുംബസ്വത്തല്ല. ബെംഗളൂരുവിൽ തങ്ങൾ സമാധാനപരമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാൽ ദില്ലിയിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് പ്രതിഷേധങ്ങൾ അനുവദിക്കാത്തത് എന്ന് അദ്ദേഹം കടുത്ത ഭാഷയിൽ ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

