കോഴിക്കോട് സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം റോഡരികിൽ നിൽക്കുകയായിരുന്ന യുവാവ് പെട്ടെന്ന് ഓടുന്ന ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു. കോഴിക്കോട് മാവൂര്‍ റോഡില്‍ ആര്‍പി മാളിന് സമീപം വ്യാഴം രാവിലെ 10.24 ന് ആണ് ഈ അപകട
സംഭവം ഉണ്ടായത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവ് പെട്ടെന്ന് സ്വകാര്യ ബസിന് മുന്നിലേക്കു ചാടുകയായിരുന്നു.
ബസിന്റെ ഡ്രൈവര്‍ ഉടന്‍ തന്നെ ബ്രേക്ക് ചവിട്ടിയെങ്കിലും യുവാവിന് ഗുരുതരമായി പരുക്കേറ്റു. സംഭവസ്ഥലത്തുണ്ടായിരുന്ന ബസിന്റെ ഡാഷ് ബോർഡ് ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ യുവാവ് ബസിനു മുന്നിലേക്ക് ചാടി വീഴുന്നത് വളരെ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
അപകടത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പരുക്കേറ്റ യുവാവിനെ ഉടനടി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

