സംസ്ഥാനത്ത് സ്പായുടെ മറവില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി പരിശോധിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കൊച്ചിയിലാണ് ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
യാതൊരുവിധ ലൈസന്സുകളുമില്ലാതെ യാതൊരു ബോര്‍ഡുകളും പ്രദര്‍ശിപ്പിക്കാതെ നിരവധി സ്പാകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനെതിരെ സമഗ്രമായ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്പാകളുടെ മറവില്‍ വ്യാപകമായ സാമ്പത്തിക തട്ടിപ്പുകളും അനധികൃത ലൈംഗിക റാക്കറ്റുകളും പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കും.
കൊച്ചിയിലാണ് ഈ സംഘങ്ങളുടെ സാന്നിധ്യം കൂടുതല്‍ പ്രകടമെങ്കിലും മറ്റ് പ്രദേശങ്ങളിലും ഇവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കളമശേരിയിലെ ഒരു സ്പായില്‍ നടന്ന കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട
പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം ഉണ്ടായത്. അതേസമയം, കളമശേരി ബലാത്സംഗക്കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അറസ്റ്റിലായ ശരണ്യ ഉള്‍പ്പെടെയുള്ള പ്രതികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികളായ ശ്രീരാജ്, ജിത്ത് മാര്ട്ടിന് എന്നിവരുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

