ബോളിവുഡ് സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 3 (ദൃശ്യം ദ കൺക്ലൂഷൻ) തിയേറ്ററുകളിൽ വലിയ വിജയം നേടുന്നു. സൂപ്പർതാരം മോഹൻലാൽ നായകനായെത്തിയ മലയാളം പതിപ്പിന്റെ റിലീസിന് ശേഷം, നാലു മാസങ്ങൾക്കിപ്പുറം പുറത്തിറങ്ങിയ ഹിന്ദി പതിപ്പ് പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ലെന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
അഭിനയമികവിലും ദൃശ്യാനുഭവത്തിലും പുതിയ നിലവാരം പുലർത്തുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് ഏറ്റവും മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ചിത്രം ഇതുവരെ ആഗോളതലത്തിൽ 366.50 കോടി രൂപയാണ് വാരിക്കൂട്ടിയത്. പ്രമുഖ ചലച്ചിത്ര നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് നൽകിയിട്ടുണ്ട്.
ഒപ്പം “ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ” എന്നാണ് അദ്ദേഹം ദൃശ്യം 3യെ വിശേഷിപ്പിച്ചത്. ‘പെർഫക്ട് മൂവി.
മലയാളത്തെക്കാൾ അതി ഗംഭീരമായാണ് ഈ സിനിമ ഹിന്ദിയിൽ അവർ ഒരുക്കിയിരിക്കുന്നത്. ദൃശ്യം എന്ന പേര് പോലും ഏറ്റവും പെർഫെക്ട് ആയ ടൈറ്റിൽ ആണ് എന്ന് കൂടി തെളിയിക്കുന്ന സിനിമയാണ് ഇത്.
ട്വിസ്റ്റ് എല്ലാം ഗംഭീരം. ഈ കഥ ആണ് ലാലേട്ടനെ വെച്ച് മലയാളത്തിൽ ചെയ്തിരുന്നെങ്കിൽ വേറെ ലെവൽ പടം ആയിരുന്നേനെ.
ലാലേട്ടന്റെ ഗംഭീര പെർഫോമൻസും കാണാമായിരുന്നു’, എന്ന് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെടുന്നു. “തുടക്കം മുതൽ ഒടുക്കം വരെ ദൃശ്യം 3 ഒരു മികച്ച ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്നുണ്ട്.
മലയാളം പതിപ്പിനേക്കാൾ മികച്ച രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മികച്ച തിരക്കഥയും പശ്ചാത്തല സംഗീതവും അതോടൊപ്പം അഭിനേതാക്കളുടെ ശക്തമായ പ്രകടനവും ആണ് പടത്തെ മികച്ചതാക്കിയിരിക്കുന്നത്.
സിനിമയെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവായ കാര്യം, ഇതിലെ ട്വിസ്റ്റുകൾ ഒട്ടും പ്രവചിക്കാൻ കഴിയാത്തവയാണ് എന്നതാണ്”, എന്ന് മറ്റൊരു പ്രേക്ഷകനും സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നു. നടൻ ജയ്ദീപ് അഹ്ലാവത്തിന്റെ പ്രകടനവും ചിത്രത്തിന് വലിയ കരുത്തായി മാറിയിട്ടുണ്ട്.
മലയാളം ഒറിജിനലില്‍ നിന്ന് കഥയില്‍ ചില മാറ്റങ്ങളോടെയാവും ഹിന്ദി റീമേക്ക് എത്തുകയെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്ക് അനുയോജ്യമായ രീതിയിലാണ് തിരക്കഥയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയത്.
അഭിഷേക് പഥക് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

