ദുബായ്: സംഗീതാസ്വാദകരെ ആവേശത്തിലാഴ്ത്താൻ പ്രശസ്ത ഗായകൻ സിദ് ശ്രീറാം ദുബായ് കൊക്കകോള അരീനയിലെത്തുന്നു. നവംബർ 22ന് ‘Sing India’ എന്ന പേരിൽ അരങ്ങേറുന്ന ബ്രഹ്മാണ്ഡ സംഗീത വിരുന്നിനായുള്ള ടിക്കറ്റ് ബുക്കിങ് നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു.
തെന്നിന്ത്യൻ സിനിമാ സംഗീതലോകത്ത് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുള്ള ഗായകനാണ് സിദ് ശ്രീറാം. ദുബായിലെ സംഗീതപ്രേമികൾക്ക് അദ്ദേഹത്തിന്റെ സ്വരമാധുര്യം നേരിട്ട് ആസ്വദിക്കാനുള്ള അപൂർവ്വ അവസരമായാണ് ഈ പരിപാടി ഒരുങ്ങുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളുമാകും ഈ സംഗീത നിശയിലെ പ്രധാന ആകർഷണം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സംഗീതാസ്വാദകർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

