വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരേയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേയും സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠിയും പങ്കെടുക്കും. വ്യാഴാഴ്ച ബെംഗളൂരുവിലാണ് ഈ പ്രതിഷേധ പരിപാടി അരങ്ങേറുന്നത്.
സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സിജെപി നേതാവ് അഭിജീത് ദീപ്കെയും ധ്രുവ് റാഠിയും ഇക്കാര്യം അറിയിച്ചത്. “ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ” എന്ന തലക്കെട്ടോടെയാണ് ധ്രുവ് റാഠി വീഡിയോ പങ്കുവെച്ചത്.
പ്രമുഖ നടൻ പ്രകാശ് രാജ്ഉം ഈ പ്രതിഷേധ സമരത്തിൽ സന്നിഹിതനായിരിക്കും. “വോട്ടുകൾ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ” എന്ന മുദ്രാവാക്യവുമായാണ് വ്യാഴാഴ്ച ബെംഗളൂരുവിലുള്ള ഫ്രീഡം പാർക്കിൽ സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ഇതിനുപുന്നാലെ ഒക്ടോബർ പത്തിന് ഡൽഹി ജന്തർമന്തറിൽ വിദ്യാർഥിസംഘടനകളുമായും പ്രതിപക്ഷ പാർട്ടികളുമായും ചേർന്നും സിജെപി പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ പത്തിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിലും ധ്രുവ് റാഠിയും പ്രകാശ് രാജ്ഉം അണിനിരക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

