ബെംഗളൂരു: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ നാളെ കര്‍ണാടകയുടെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന വന്‍ പ്രക്ഷോഭത്തില്‍ പ്രമുഖ സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സര്‍ ധ്രുവ് റാഠിയും പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ് എന്നിവരും പങ്കെടുക്കും. കര്‍ണാടകയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് അനധികൃതമായി പേരുകള്‍ ഒഴിവാക്കപ്പെട്ട
വോട്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിജെപിയുടെ നേതൃത്വത്തിലാണ് ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ഈ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ‘ചപ്പല്‍ പ്രൊട്ടസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വ്യത്യസ്തമായ സമരപരിപാടി നാളെ രാവിലെ പത്തരയ്ക്ക് ഫ്രീഡം പാര്‍ക്ക് പരിസരത്ത് വെച്ചാണ് ആരംഭിക്കുന്നത്.
കര്‍ണാടക വോട്ടര്‍ പട്ടിക വിവാദവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഈ പ്രക്ഷോഭത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖര്‍ അണിനിരക്കും.
സിജെപി നേതാവ് അഭിജിത് ദീപ്കെ പുറത്തുവിട്ട പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് ധ്രുവ് റാഠിയുടെ സാന്നിധ്യം സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവന്നത്.
വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ പ്രതിഷേധത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

