പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ ഉള്ള ഒരാളെ കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ട
കാര്യമില്ലെന്ന് പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തീരുമാനമായി.
കുറ്റപത്രത്തിൽ ഗൗരവം അനുസരിച്ച് ആയിരിക്കും എ പത്മകുമാറിനെതിരെയുള്ള പാർട്ടി നടപടി. സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നേതൃത്വത്തിന് വിമർശനം.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പോയി ചോദിക്കെന്ന തിരഞ്ഞെടുപ്പ് സമയത്തെ പരമാർശങ്ങളും ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിനെതിരെ നടപടി വൈകിയതും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എം എം മണി മത്സരിക്കാത്തത് ജില്ലയിൽ തിരിച്ചടിയായെന്ന് ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. എം എം മണിക്ക് പകരം കെ കെ ജയചന്ദ്രൻ മത്സരിച്ചത് ജില്ലയിലാകെ തിരിച്ചടിയായി.
ദേവികുളത്തെ പരാജയകാരണം എ രാജയുടെ പിടിപ്പുകേട്. എസ് രാജേന്ദ്രൻ്റെ ബി ജെ പി പ്രവേശനവും ഇവിടെ തിരിച്ചടിയായി.
ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട
ബന്ധം തുടരുന്നുവെന്നും വിമർശനം ഉയർന്നു. 9 ക്ഷണിതാക്കളെ കൂടി ഉൾപ്പെടുത്തി കോഴിക്കോട് ജില്ല കമ്മിറ്റി വിപുലീകരിച്ചു.
അന്തരിച്ച മുൻ ജില്ല കമ്മിറ്റി അംഗം കാനത്തിൽ ജമീലക്ക് പകരം താമരശേരിയിൽ നിന്നുള്ള അംഗം എ. ജമീലയെ ഉൾപ്പെടുത്തി.
തീരദേശ മേഖലയിൽ വർഗീയ ശക്തികൾ സജീവമാകുന്നെന്നും മത്സ്യ തൊഴിലാളികൾക്കിടയിൽ പ്രത്യേക ഇടപെടൽ നടത്താനും വിപുലീകൃത കമ്മിറ്റിയിൽ തീരുമാനമായി. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

