മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ മാർച്ചിൽ വൻ സംഘർഷം. പ്രതിഷേധത്തിനിടെ നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഹുൽ ഗാന്ധിയെ പൊലീസ് ബലമായി വലിച്ചെഴിച്ചാണ് വാഹനത്തിൽ കയറ്റിയത്. പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ത്യാ സഖ്യത്തിലെ എംപിമാർ സഞ്ചരിച്ച ബസ് പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. യൂത്ത് കോൺഗ്രസ്, എൻഎസ്യുഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതു സ്ഥിതി കൂടുതൽ വേഷ്ടിപ്പിച്ചു.
ഇതിനിടെ ചില പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു. സ്ഥിതിഗതികൾ വഷളായതോടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ വാഹനത്തിൽ നിന്നും പുറത്തിറങ്ങി റോഡിൽ കുത്തിയിരുന്ന് പ്രതിരോധം തീർത്തു.
ഭരണഘടന കയ്യിൽപിടിച്ചാണ് പ്രിയങ്ക ഗാന്ധി പ്രതിഷേധത്തിൽ പങ്കെടുത്തത്. ഡെറിക് ഒബ്രയാൻ ഉൾപ്പെടെയുള്ള പ്രമുഖ എംപിമാരെയും കസ്റ്റഡിയിൽ എടുത്തു.
ജന്തർ മന്തറിലേക്കുള്ള വഴികളിൽ ബസുകൾ നിരത്തിയാണ് ഡൽഹി പൊലീസ് പ്രതിഷേധം തടഞ്ഞത്. തുടർന്ന് റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധി പ്രവർത്തകർക്ക് ആഹ്വാനം നൽകി.
പ്രതിഷേധത്തിൽ വി.ഡി. സതീശനും സന്നിഹിതനായിരുന്നു.
പ്രതിഷേധ മാർച്ചിന് മുന്നോടിയായി സഖ്യത്തിലെ എംപിമാർക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹിയിലെ സാഗർ രത്ന റസ്റ്ററന്റിൽ ഉച്ചഭക്ഷണ വിരുന്ന് ഒരുക്കിയിരുന്നു. ഇതിനുശേഷമാണ് നേതാക്കൾ മൂന്നു ബസുകളിലായി ജന്തർ മന്തറിലേക്ക് പുറപ്പെട്ടത്.
ബസ് പൊലീസ് തടഞ്ഞാൽ ഇറങ്ങി നടക്കുമെന്നു നേതാക്കൾ മുൻകൂട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ ജന്തർ മന്തറിൽ പ്രതിഷേധത്തിന് അനുമതിയില്ലെന്ന നിലപാടിലാണ് ഡൽഹി പൊലീസ്.
ആം ആദ്മി പാർട്ടി ഉൾപ്പെടെയുള്ള സംഘടനകൾ മാർച്ചിൽ അണിനിരന്നിട്ടുണ്ട്. നഗരത്തിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി പ്രധാന റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെടുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ ഗാന്ധി തന്റെ മേൽ ചുമത്തപ്പെടുന്ന കേസുകളെക്കുറിച്ച് പ്രതികരിച്ചു.
‘‘ഇന്ന് ജന്തർ മന്തറിൽ ഒരിക്കൽക്കൂടി പ്രതിഷേധിക്കാനാണു തീരുമാനം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കാൻ യോഗ്യനായ വ്യക്തിയല്ല ഗ്യാനേഷ് കുമാർ എന്തു രാജ്യത്തോട് പറയണം. ഇപ്പോൾ എനിക്കെതിരെ 45 എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അത് 100 ആവണമെന്നാണ് എന്റെ ആഗ്രഹം. ഓരോ എഫ്ഐആറും ഓരോ മെഡലാണ്’’ – രാഹുൽ ഗാന്ധി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

