ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച മാന്ത്രിക നിമിഷങ്ങൾക്ക് വിരാമമിട്ട് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയുടെ വിടവാങ്ങൽ പ്രസംഗം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ രാത്രിയോടെ ആ മാന്ത്രികതയുടെ അവസാന നാളും കെട്ടടങ്ങിയെങ്കിലും, നീലക്കുപ്പായത്തോടും ഫുട്ബോളിനോടും നന്ദി പറയുന്ന ആരാധകരുടെ ഹൃദയത്തിലേക്ക് ആ വാക്കുകൾ ആഴത്തിൽ പതിഞ്ഞു.
ഫിഫ വേൾഡ് കപ്പ് മത്സരങ്ങളെയും അർജന്റീനയെയും ചുറ്റിപ്പറ്റി ഉയർന്നുവന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് മെസി തന്റെ വിടവാങ്ങൽ പ്രസംഗം പൂർത്തിയാക്കിയത്. അർജന്റീനയുടെ കളിക്കാരനാകാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണെന്ന് വൈകാരികമായി അദ്ദേഹം വ്യക്തമാക്കി.
“ജീവിതകാലം മുഴുവൻ ഇവിടെത്തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോൾ അത് കഴിഞ്ഞിരിക്കുന്നു. ഞാൻ ഇവിടെത്തന്നെ കാണും.
കഴിഞ്ഞ ലോകകപ്പ് മത്സരം തീവ്രമായ അനുഭവമായിരുന്നു. എന്റെ രാജ്യത്തിന്റെ സ്വപ്നം വീണ്ടും സാക്ഷാത്കരിക്കുന്നതിന്റെ അത്രയേറെ അടുത്ത് ഞങ്ങൾ എത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ മത്സരം ഞങ്ങൾക്ക് വലിയൊരു സമ്മർദ്ദമാണ് ഉണ്ടാക്കിയത്. ലോകകപ്പിനുശേഷം പലതരം സിദ്ധാന്തങ്ങളും വ്യത്യസ്തമായ വ്യാഖ്യാനങ്ങളും ഉയർന്നുവന്നു.
മാനസികമായും ശാരീരികമായും ഞങ്ങൾക്ക് സഹിക്കാവുന്നതിന്റെ പരമാവധിയായിരുന്നു അത്. എന്നിട്ടും ഞങ്ങളുടെ സർവ്വ ശക്തിയുമെടുത്ത് ഞങ്ങൾ പോരാടി.
ഈ ലോകകപ്പിൽ ഞങ്ങൾ നന്നായി പോരാടി. എല്ലാ സഹതാരങ്ങൾക്കും കൂടെ കളിച്ച എല്ലാവർക്കും നന്ദി” എന്ന് മെസി പറഞ്ഞു.
വികാരനിർഭരമായ അന്തരീക്ഷത്തിൽ സംസാരിക്കവെ തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചും അദ്ദേഹം ഓർത്തു. “വികാര തള്ളിച്ചതിൽ പറയാനുള്ളത് മുഴുവൻ പറയാനാകാതെ കുഴങ്ങുകയാണ് ഞാൻ.
നിങ്ങളെ ഓരോരുത്തരേയും ഞാൻ മിസ് ചെയ്യും. ഇതെന്റെ ജീവിതത്തിലെ ദുഖഭരിതമായ ദിവസമാണ്.
ദേശീയ ടീമിന്റെ ജേഴ്സി അണിയുന്നത് ഞാൻ തീർച്ചയായും മിസ് ചെയ്യും. എന്നാൽ ഈ കുട്ടികൾക്കും യുവതാരങ്ങൾക്കും, അതുപോലെ ഇനി വരുന്നവർക്കും പിന്തുണയുമായി ഞാൻ നിങ്ങൾക്ക് ഒപ്പമുണ്ടാകും.
നമ്മൾ എപ്പോഴും ഒറ്റക്കെട്ടായിരിക്കും.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

