നീണ്ട രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ അടിസ്ഥാന പലിശ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തുമോ എന്ന നിർണായക പ്രഖ്യാപനം അൽപസമയത്തിനകം പുറത്തുവരും.
റിസർവ് ബാങ്കിന്റെ പണനയസമിതിയോഗ (എംപിസി) തീരുമാനങ്ങൾ ഔദ്യോഗികമായി അറിയാനുള്ള ആകാംക്ഷയിലാണ് സാമ്പത്തിക ലോകം. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി പലിശനിരക്കിൽ 0.25 ശതകത്തിന്റെ വർധനവുണ്ടാകാനാണ് സാധ്യതയെന്നാണ് പ്രമുഖ സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.
എന്നാൽ നിലവിലുള്ള നിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്നും ഒരു വിഭാഗം വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഒടുവിലായി പലിശ നിരക്ക് വർധിപ്പിച്ചത് 2023 ഫെബ്രുവരിയിലാണ്.
മധ്യേഷാേയിലെ സംഘർഷാവസ്ഥകളും ഇറാൻ യുദ്ധവും ചില്ലറ വിപണിയിലെ വിലക്കയറ്റ തോതിനെ (സിപിഐ) കാര്യമായി ബാധിച്ചിട്ടുണ്ട്. ജൂലൈ മാസത്തിൽ 4.45 ശതമാനമായിരുന്ന ചില്ലറ വിലക്കയറ്റം ഓഗസ്റ്റിൽ 4.82 ശതമാനമായി ഉയർന്നതാണ് ആർബിഐക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
രാജ്യത്തെ വിലക്കയറ്റം 4 ശതമാനത്തിൽ നിലനിർത്തുക എന്നതാണ് റിസർവ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനുപുറമെ, യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതും എംപിസി യോഗത്തിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

