ഗൂഗിളിന്റെ പുതിയ പിക്സൽ നിരയിലുള്ള സ്മാർട്ട് വാച്ചുകളും ഫോണുകളും കഴിഞ്ഞ വേനൽക്കാലത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്ന് പുറത്തിറങ്ങിയ ഒരു പ്രൊമോഷണൽ ചിത്രത്തിൽ കാണിച്ച ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത ഉപകരണത്തെക്കുറിച്ച് ഇപ്പോഴും ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
എങ്കിലും അനൗദ്യോഗിക സ്രോതസ്സുകളിൽ നിന്നും കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന ഈ വെയറബിളിന് ഫിറ്റ്ബിറ്റ് എഡ്ജ് എന്നാണ് പേരിട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡീലാബ്സ് മാഗസിൻ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഇതിന്റെ ഹാർഡ്വെയർ സവിശേഷതകൾ, വില, വിപണിയിൽ എത്തുമ്പോൾ ലഭ്യമാകുന്ന നിറങ്ങൾ എന്നിവ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ക്രീൻ ഇല്ലാത്ത ഫിറ്റ്ബിറ്റ് എയർ വലിയ ചർച്ചയായിരുന്നുവെങ്കിലും, സ്ക്രീനോടുകൂടിയാണ് പുതിയ ഫിറ്റ്ബിറ്റ് എഡ്ജ് എത്തുന്നത്.
റിപ്പോർട്ടുകൾ പ്രകാരം എഡ്ജ് മോഡലിൽ 1.34 ഇഞ്ച് സ്ക്രീൻ ഉണ്ടായിരിക്കും. കൂടാതെ ആരോഗ്യ-ഫിറ്റ്നസ് കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഹാർട്ട് റേറ്റ് സെൻസർ, എസ്.പി.ഒ2 സെൻസറുകൾ, ബാരോമീറ്റർ, ഗൈറോസ്കോപ്പ് തുടങ്ങിയ പതിവ് സെൻസറുകളും ഇതിലുണ്ട്.
ജെമിനിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കോച്ചിങ് സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് മറ്റ് ഡിവൈസുകളിൽ നിന്നും ഇതിനെ വേറിട്ടുനിർത്തുന്ന പ്രധാന സവിശേഷതയായി മാറും.
ബ്ലൂടൂത്ത് 5.4, ജി.പി.എസ് എന്നിവയ്ക്കൊപ്പം ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പും ഇതിന്റെ സവിശേഷതയാണ്. കൂടാതെ ഐ.പി68 റേറ്റിംഗും 5എ.ടി.എം വാട്ടർ റെസിസ്റ്റൻസും ഇതിന് നൽകിയിട്ടുണ്ട്.
179 യൂറോ ആണ് ഇതിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഒബ്സിഡിയൻ, ഒലൈവ്, കാന്യോൺ, ഫോഗ് എന്നീ നാല് നിറങ്ങളിലാണ് ഫിറ്റ്ബിറ്റ് എഡ്ജ് വിപണിയിൽ എത്തുളളത്.
എന്നാൽ ഉപകരണം എപ്പോൾ വാങ്ങാൻ ലഭ്യമാകും എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

