ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾ നടക്കും. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഇന്ത്യാ മുന്നണി ഘടകകക്ഷികൾ ഇന്ന് ജില്ലാതലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
പ്രതിഷേധങ്ങളുടെ ഭാഗമായി രാവിലെ പത്ത് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ത്യാ മുന്നണി മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാർച്ചിൽ വിവിധ പാർട്ടികളിൽ നിന്നുള്ള ഏകദേശം 150 എം.പിമാർ അണിനിരക്കുമെന്നാണ് വിവരം.
നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിന് 25 വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ പ്രതിഷേധ പരിപാടികൾ അരങ്ങേറുന്നത്. സമരത്തിന്റെ തുടർനടപടികളും രീതികളും സംബന്ധിച്ച് മുന്നണിയിലെ എല്ലാ കക്ഷികളുമായും ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ഡൽഹിയിലെ സമരപരിപാടികളിൽ പങ്കെടുക്കുന്നതിനായി മറ്റ് എം.പിമാർ ഡൽഹിയിൽ തന്നെ തുടരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയും ഡി.എം.കെയും ഉൾപ്പെടെയുള്ള പ്രധാന കക്ഷികൾ മാർച്ചിലും പ്രതിഷേധങ്ങളിലും സജീവമായി പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

