അമേരിക്കയിൽ രണ്ടര വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ നാട്ടിലെത്തിയ യുവതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടുന്നു.
നിയത് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് കുടുംബാംഗങ്ങളുമായുള്ള ഈ വൈകാരിക പുനഃസംഗമത്തിന്റെ വീഡിയോ പങ്കുവെച്ചത്. മാതാപിതാക്കളെ അറിയിക്കാതെയായിരുന്നു രണ്ടര വർഷത്തിന് ശേഷമുള്ള യുവതിയുടെ നാട്ടിലേക്കുള്ള മടക്കം.
ഈ സർപ്രൈസ് ഒരുക്കുന്നതിൽ യുവതിയുടെ സഹോദരനും പങ്കാളിയായിരുന്നു. ഇന്ത്യയിലെത്തിയ ശേഷം വിമാനത്താവളത്തിൽ വെച്ച് സഹോദരനെ കണ്ടുമുട്ടിയ ശേഷമാണ് ഇരുവരും ചേർന്ന് മാതാപിതാക്കളെ അത്ഭുതപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.
തുടർന്ന് വീട്ടിലെത്തിയ നിയത് അമ്മയുടെ മുന്നിൽ നിശബ്ദയായി വന്നു നിൽക്കുകയായിരുന്നു. തൊട്ടുമുന്നിൽ നിൽക്കുന്നത് സ്വന്തം മകളാണെന്ന് തിരിച്ചറിയുന്നത് വരെ യുവതി യാതൊന്നു മിണ്ടാതെ കാത്തുനിന്നു.
ഒടുവിൽ മകളെ തിരിച്ചറിഞ്ഞ അമ്മയുടെ പ്രതികരണം അതീവ വൈകാരികമായിരുന്നു. രണ്ടര വർഷത്തിന് ശേഷം മകളെ നേരിൽ കണ്ട
സന്തോഷത്തിൽ അമ്മ അവളെ ചേർത്തുപിടിച്ച് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഈ ഒത്തുചേരലിന്റെ ആഴം വീഡിയോയിൽ വ്യക്തമാണ്.
അമ്മയ്ക്ക് പിന്നാലെ പിതാവിനും സമാനമായ രീതിയിലുള്ള സർപ്രൈസാണ് നിയത് ഒരുക്കിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛന് മകൾ നാട്ടിലെത്തിയ വിവരം ഒട്ടും അറിവില്ലായിരുന്നു.
വീട്ടിൽ വെച്ച് അപ്രതീക്ഷിതമായി മകളെ കണ്ട അദ്ദേഹത്തിനും അമ്പരപ്പും അളവറ്റ സന്തോഷവുമാണ് ഉണ്ടായത്.
മാതാപിതാക്കളുടെ ഈ ആത്മാർത്ഥമായ പ്രതികരണങ്ങൾ ക്യാമറയിൽ പകർത്തുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയുമായിരുന്നു. വളരെ പെട്ടെന്നാണ് ഈ വൈകാരിക വീഡിയോ കാഴ്ചക്കാരുടെ മനം കവർന്നത്.
‘വളരെ വൈകാരികമായ നിമിഷം’, ‘ലോകത്തിലെ ഏറ്റവും മികച്ച അനുഭവം’ എന്നിങ്ങനെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. വിദേശത്തുനിന്ന് മക്കൾ തിരിച്ചെത്തുന്നതും കാത്തിരിക്കുന്ന തങ്ങളുടെ അനുഭവങ്ങളും പലരും പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

