ഡൽഹിയിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി തികഞ്ഞ പ്രതിഷേധാർഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. അറസ്റ്റിലായവർ രാജ്യത്ത് ധർമ്മ സമരത്തിന് നേതൃത്വം നൽകിയവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒക്ടോബർ 7 ബുധനാഴ്ച വൈകുന്നേരം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

