ആലുവയിലെ രാജഗിരി ആശുപത്രിയിൽ കുട്ടികളിലെ നാഡീ-പേശി സംബന്ധമായ തകരാറുകൾ മുൻകൂട്ടി കണ്ട് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനായി പുതിയ സംരംഭത്തിന് തുടക്കമായി. പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ നിർവഹിച്ചു.
ചടങ്ങിൽ താൻ ഈണമിട്ട പ്രശസ്തമായ ‘യവന കഥയിൽ നിന്ന് വന്ന…’ എന്ന ഹിറ്റ് ഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം വേദിയിൽ സംസാരിച്ചത്.
“പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!” എന്ന് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തവർക്കായി ഓർമ്മിപ്പിച്ചു. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.
ജോൺസൺ വാഴപ്പിള്ളി സിഎംഐ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രോഗീ പരിചരണത്തിനൊപ്പം ജീവിതത്തിലെ വലിയ വെല്ലുവിളികളെ ധീരമായി നേരിടാൻ കൊച്ചുകുട്ടികളേയും അവരുടെ കുടുംബാംഗങ്ങളെയും പ്രാപ്തരാക്കുകയാണ് ഈ പുതിയ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് പുതിയ ക്ലിനിക്കിന്റെ പ്രവർത്തനരീതികളെയും സേവനങ്ങളെയും കുറിച്ച് പീഡിയാട്രിക് ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദർശൻ ജയറാം ദാസ് വിശദീകരണം നൽകി.
പീഡിയാട്രിക് ന്യൂറോളജി, ഓർത്തോപീഡിക്സ് എന്നീ വിഭാഗങ്ങൾക്ക് പുറമേ മെഡിക്കൽ ജെനറ്റിക്സ്, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പ്രത്യേക ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ചടങ്ങിൽ രാജഗിരി മെഡിക്കൽ സൂപ്രണ്ട് ഡോ.
സണ്ണി പി. ഓരത്തേൽ, പീഡിയാട്രിക് ഓർത്തോപീഡിക്സ് കൺസൾട്ടന്റ് ഡോ.
കെ. അശ്വിൻ കുമാർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം മേധാവി ഡോ.
ആഖിൽ നബുഹാൻ, മെഡിക്കൽ ജെനറ്റിക്സ് കൺസൾട്ടന്റ് ഡോ. എസ്.
ദേവി ശരണ്യ എന്നിവരും സന്നിഹിതരായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

