ഭർത്താവിന് പതിനഞ്ചോളം സ്ത്രീകളുമായി ബന്ധം, പരാതിയുമായി നവവധു- Cheating Case | Woman Against Husband | News Headlines in Malayalam | Breaking News in Malayalam | Latest News in Malayalam | Top Stories in Malayalam | News Malayalam | Malayalam News | Malayala Manorama Online News | മലയാള മനോരമ | മലയാളം വാർത്തകൾ | മനോരമ ന്യൂസ് | മനോരമ ഓൺലൈൻ
Read Full Article
അഹമ്മദാബാദ് ∙ വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഭർത്താവിന് പതിനഞ്ചോളം സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതു ചോദ്യം ചെയ്തതിനു മർദിച്ചെന്നും കാട്ടി യുവതിയുടെ പരാതി. അമേരിക്കൻ പൗരത്വമുള്ള അഹമ്മദാബാദിൽ നിന്നുള്ള 46 കാരിയാണ് ഗുജറാത്ത് പൊലീസിൽ പരാതിപ്പെട്ടത്.
വർഷങ്ങളായി യുഎസിൽ താമസിക്കുന്ന യുവതി നേരത്തെ രണ്ടു വട്ടം വിവാഹം കഴിച്ചിരുന്നു. വിവാഹമോചനം നേടിയ ശേഷമാണ് അഹമ്മദാബാദ് സ്വദേശിയെ യുവതി മൂന്നാമത് വിവാഹം ചെയ്തത്.
What you should read next
ഭർത്താവ് എപ്പോഴും മൊബൈലിൽ സമയം ചെലവഴിക്കുന്നത് കണ്ടാണ് യുവതി രഹസ്യമായി ഫോൺ കൈക്കലാക്കിയത്. ഫോൺ പരിശോധിച്ചപ്പോൾ ഭർത്താവ് ഗോവ, യുഎസ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 15 സ്ത്രീകളുമായി നിരന്തരം ചാറ്റ് ചെയ്യുന്നതായി കണ്ടെത്തി.
പ്രണയ ചാറ്റുകളെ കുറിച്ച് ഭർത്താവിനോടു തിരക്കിയപ്പോൾ ദേഷ്യപ്പെടുകയും മർദിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ഭർത്താവ് മദ്യത്തിനു ഓൺലൈൻ ചൂതാട്ടത്തിനും അടിമയാണെന്നും പരാതിയിലുണ്ട്.
വിവാഹശേഷം ദമ്പതികൾ ഗോവയിലേക്കും ബാലിയിലേക്കും ഹണിമൂൺ യാത്ര നടത്തിയിരുന്നു. ഗോവയിൽ എത്തിയപ്പോൾ ഭർത്താവ് ഒരു വലിയ തുക ചൂതാട്ടത്തിൽ ഏർപ്പെട്ട് കളഞ്ഞു.
ഗോവയിൽ വച്ച് കാമുകിയായ സ്ത്രീ ഭർത്താവിനെ കാണാനും എത്തിയിരുന്നു. വിവാഹത്തിനു പിതാവ് നൽകിയ സ്വർണവും പണവും ഭർത്താവ് ആവശ്യപ്പെട്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.
യുവതിയുടെ പരാതിയിൽ അഹമ്മദാബാദ് പൊലീസ് കേസെടുത്തു. പൊലീസ് നൽകുന്ന വിവരപ്രകാരം പ്രതിയായ യുവാവും മുൻപ് വിവാഹം ചെയ്തിട്ടുണ്ട്.
ഈ ബന്ധത്തിൽ യുവാവിനു ഒരു മകനും മകളും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. English Summary:
mo-crime-woman-abuse mo-news-common-latestnews mo-crime-assault 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 2346hhk5ng8orlfs1pqgti3mtv mo-crime-crime-news
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

