തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടുക്കുന്ന കൊലപാതകം. പൂഴിക്കുന്ന് സ്വദേശിയായ രാജന് ആണ് വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്.
സംഭവത്തില്‍ വെങ്ങാനൂര്‍ സ്വദേശി അനൂപ് കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന രാജന്റെ മൃതദേഹം ഇന്ന് രാത്രി എട്ട് മണിയോടെയാണ് അയല്‍വാസികളുടെ ശ്രദ്ധയില്‍ പെടുന്നത്.
കൊലപാതകം നടന്നത് ഇന്നലെയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തല വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കൂടാതെ രാജന്റെ ശരീരത്തില്‍ ആകെ മുപ്പത്തിയഞ്ച് വെട്ടേറ്റ മുറിവുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട
രാജനും പിടിയിലായ അനൂപ് കൃഷ്ണനും സുഹൃത്തുക്കളായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മദ്യപാന ശേഷം രാജന് സ്ഥിരമായി അനൂപ് കൃഷ്ണനെ മര്‍ദ്ദിക്കാറുണ്ടായിരുന്നു.
ഇതിലുള്ള വിരോധവും പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

