ഗ്രാമപ്രദേശങ്ങളിലെ യുവാക്കളുടെ വിവാഹം മുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രിക്ക് നിവേദനം.
പെരിയപട്ടണയിൽ സംഘടിപ്പിച്ച ‘പ്രജാസേവ’ പരിപാടിക്കിടെയാണ് ഒരു കർഷകൻ തികച്ചും വ്യത്യസ്തമായ ഈ പരാഭവുമായി രംഗത്തെത്തിയത്. പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികളും ആവശ്യങ്ങളും സ്വീകരിക്കുന്നതിനായി സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ അസാധാരണ വിഷയം അവതരിപ്പിക്കപ്പെട്ടത്.
ഏക്കറുകണക്കിന് കൃഷിഭൂമിയും സ്വന്തമായി വീടുമുണ്ടെങ്കിലും ഗ്രാമങ്ങളിലെ കർഷകരായ യുവാക്കൾക്ക് വധുക്കളെ ലഭിക്കാത്ത സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പെൺകുട്ടികൾക്കെല്ലാം സർക്കാർ ജോലിക്കാരെയോ അല്ലെങ്കിൽ കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നവരെയോ മാത്രമാണ് വിവാഹം കഴിക്കാൻ താല്പര്യം.
തന്റെ ഗ്രാമത്തിൽ മാത്രം 35 മുതൽ 40 വയസ്സ് വരെ പ്രായമുള്ള നിരവധി യുവാക്കളാണ് വിവാഹിതരാകാൻ കാത്തിരിക്കുന്നതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു. വിവാഹം നടക്കാത്തതിലുള്ള മനോവിഷമം കാരണം ചില യുവാക്കൾ ജീവനൊടുക്കിയ ദാരുണ സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
ഈ സാമൂഹിക പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നാണ് കർഷകൻ്റെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

