കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രഥമ ലീലാ മേനോൻ മാധ്യമ പുരസ്കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് എൻ.പി.
രാജേന്ദ്രൻ അർഹനായി. വിവിധ വിഭാഗങ്ങളിലായി വിജയികളായവരുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്: * ടി.വി.
മാധ്യമത്തിലെ മികച്ച ഫീച്ചർ: മലക്കപ്പാറ സർക്കാർ യു.പി സ്കൂളിലേക്ക് വിദ്യാഭ്യാസം തേടി കാടിറങ്ങി എത്തിയ ആദിവാസി കുട്ടികളുടെ ജീവിതം ദൃശ്യവൽക്കരിച്ച തൃശൂർ ബ്യൂറോയിലെ അനഘ മുരളി അവാർഡിന് അർഹയായി.
* അച്ചടി മാധ്യമത്തിലെ മികച്ച ഫീച്ചർ: കൊച്ചി യൂണിറ്റിലെ റിപ്പോർട്ടർ ബറിൽ തെരേസ ബാബുവും മുതിർന്ന പ്രാദേശിക ലേഖകൻ എൻ.പി. ഹരിദാസും ചേർന്ന് തയ്യാറാക്കിയ ഫീച്ചറിനാണ് പുരസ്കാരം.
എലൂർ-എടയാർ മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം വിവരിക്കുന്ന ‘ഞങ്ങൾക്ക് ശ്വാസം മുട്ടുന്നേ’ എന്ന തലക്കെട്ടിലുള്ള വാർത്തയ്ക്കാണ് അംഗീകാരം.
* ഫോട്ടോഗ്രാഫി അവാർഡ്: ചന്ദ്രിക ഫോട്ടോഗ്രാഫർ നിഥിൻ കൃഷ്ണ അവാർഡിനർഹനായി. എറണാകുളം ചങ്ങാടം പൊക്ക് കനാലിലെ മാലിന്യം നീക്കുന്നയാളുടെ ചിത്രമാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
* മികച്ച വീഡിയോഗ്രാഫി: ടി.വി.
മാധ്യമ വിഭാഗത്തിൽ മുനമ്പം നിവാസികളുടെ ഭൂ സംരക്ഷണ സമരപന്തലിനു സമീപത്തെ തെങ്ങിൽ പകൽനേരം വിരുന്നു വന്ന കുഞ്ഞൻ മൂങ്ങയുടെ ദൃശ്യങ്ങൾ പകർത്തയ സീനിയർ ക്യാമറാമാൻ അഖിൽ ദാസ് അവാർഡിന് അർഹനായി. ഡോ.
ബാബു ജോസഫ്, കെ.ആർ. ജ്യോതിർഘോഷ്, ടി.
സതീശൻ, ടി. അരുൺ കുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്.
നവംബർ രണ്ടിന് ഉച്ചയ്ക്ക് 3 മണിക്ക് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

