മലയാള സിനിമാ ലോകത്ത് ചർച്ചയായി മാറുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ‘ദി തേർഡ് മർഡർ’ തിയേറ്ററുകളിൽ മികച്ച മുന്നേറ്റം തുടരുന്നു. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ഈ ചിത്രം കാണാൻ അവധി ദിവസങ്ങളിലും മികച്ച ബുക്കിംഗാണ് അനുഭവപ്പെടുന്നത്.
സംവിധായകൻ സുനിൽ ഇബ്രാഹിം ഒരുക്കിയ ഈ സിനിമയ്ക്ക് ഇന്നലെയും വിവിധ കേന്ദ്രങ്ങളിൽ ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിച്ചത്. സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സിനിമ ആസ്വദിച്ച നിരവധി പ്രമുഖരും നിരൂപകരും ഇതിനോടകം അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിൽ എഴുത്തുകാരൻ നജീബ് മൂടാടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്: “അക്രമിക്കാൻ, ജീവനെടുക്കാൻ പിറകിൽ ആരോ ഉണ്ടെന്ന ഭീതിയോടെ ജീവിക്കേണ്ടി വരുന്നതിലും വലിയ ഗതികേടെന്താണ്?. ‘ദി തേർഡ് മർഡർ’ അതാണ് അനുഭവിപ്പിക്കുന്നത്”.
അരികിൽ ഒരാൾ, ചാപ്റ്റേഴ്സ് എന്നിവയ്ക്ക് ശേഷം സുനിൽ ഇബ്രാഹിം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുമ്പോൾ മനുഷ്യ മനസ്സിന്റെ കാണാപ്പുറങ്ങളാണ് ചിത്രം തുറന്നുകാട്ടുന്നത്. തിയേറ്ററുകളിൽ സജീവമായ പ്രതികരണങ്ങൾ ലഭിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിർവഹിച്ചിരിക്കുന്നത് സ്വർണാലയ സിനിമാസാണ്.
മെജോ ജോസഫിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ അനുഭവക്ഷമത കൂടുതൽ ഉയർത്തുന്നുണ്ട്. ചിത്രത്തിൽ ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബില തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: വി. സാജൻ, കഥ: എം.
എസ്. ഫൈസൽ ഖാൻ, സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്, പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: അരുൺ വി.
എസ്., മനാഫ് വള്ളക്കടവ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

