അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി തൻ്റെ കരിയറിലെ അവസാന രാജ്യാന്തര മത്സരങ്ങളിലൊന്നിലേക്ക് ഇറങ്ങുമ്പോൾ, അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ വ്യത്യസ്തമായ ഒരു മാർഗ്ഗം തിരഞ്ഞെടുത്തിരിക്കുകയാണ് കോഴിക്കോട് മലാപ്പറമ്പ് സ്വദേശികളായ പിതാവും മകളും. മധുരവനം റോഡിലെ കളരിക്കൽ ശ്രീനിവാസ് എന്ന വീട്ടിൽ, മെസ്സിയുടെ യഥാർത്ഥ ഉയരത്തിലുള്ള പൂർണകായ പ്രതിമയാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്.
സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രേയ ശ്രീകുമാറും, പിതാവായ ശ്രീകുമാർ കളരിക്കലുമാണ് ഈ ദൗത്യത്തിന് പിന്നിൽ. നടക്കാവ് ഐജി ഓഫീസിലെ ഉദ്യോഗസ്ഥനാണ് ശ്രീകുമാർ.
ഖത്തർ ലോകകപ്പ് സമയത്താണ് മെസ്സിക്കായി ഒരു പ്രതിമ നിർമ്മിക്കണമെന്ന ആശയം ശ്രേയയുടെ മനസ്സിൽ ഉദിക്കുന്നത്. പ്രതിമ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ കണ്ടെത്തുന്നതിലും രൂപകല്പനയിലും അച്ഛനും മകളും വലിയ പങ്കുവഹിച്ചു.
ഫൈബർ, സിമന്റ്, ഓട്, ഉപേക്ഷിക്കപ്പെട്ട ആക്രി സാധനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ശില്പം പൂർത്തിയാക്കിയത്.
സിമന്റ് മിശ്രിതം തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള നിർമ്മാണ ജോലികളിൽ മാതാവായ സ്മിതയും ഇവർക്ക് മികച്ച പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കലാപരമായ അഭിരുചികളിൽ മുൻപന്തിയിലുള്ള വ്യക്തിയാണ് ശ്രേയ.
ചിത്രകാരി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് ഈ മിടുക്കി. നേരത്തെ സഹോദരിമാരായ ശ്രുതി, ശീതൾ എന്നിവരോടൊപ്പം ചേർന്ന് പ്രശസ്ത ഗായിക എസ്.
ജാനകിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ഇവർ ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

