കൃത്രിമ ബുദ്ധി രംഗത്ത് നിർണായക മാറ്റങ്ങളുമായി സാങ്കേതിക ഭീമന്മാരായ ഗൂഗിൾ രംഗത്ത്. ഇതുവരെ സൗജന്യ പ്ലാൻ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരുന്ന ഏറ്റവും പുതിയ ജെമിനി ഫ്ലാഷ് മോഡലുകളിലേക്കുള്ള സൗജന്യ പ്രവേശനം കമ്പനി വെട്ടിക്കുറയ്ക്കുന്നു.
ഈ ആഴ്ച അവസാനം മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും. പണം നൽകി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഇനിമുതൽ ഏറ്റവും ശക്തമായ മോഡലുകളുടെ സേവനം ലഭിക്കുക.
ഗൂഗിളിന്റെ പുതുക്കിയ സപ്പോർട്ട് പേജ് പ്രകാരമാണ് ഈ മാറ്റങ്ങൾ. ഒക്ടോബർ 9 മുതൽ പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ ഇല്ലാത്ത വ്യക്തിഗത അക്കൗണ്ട് ഉടമകൾക്ക് ജെമിനി ഫ്ലാഷ്-ലൈറ്റ് മോഡൽ മാത്രമായിരിക്കും ഉപയോഗിക്കാൻ കഴിയുക.
ഇവർക്ക് ഫ്ലാഷ് അല്ലെങ്കിൽ പ്രോ മോഡലുകൾ ലഭ്യമല്ല. പണമടയ്ക്കുന്ന ഉപയോക്താക്കളെയും ഈ പരിഷ്കരണം ബാധിക്കുന്നുണ്ട്.
ഗൂഗിളിന്റെ ഏറ്റവും ചെലവുകുറഞ്ഞ എഐ പ്ലാനായ എഐ പ്ലസ് വരിക്കാർക്കും ഒക്ടോബർ 9 മുതൽ പ്രോ മോഡലിലേക്കുള്ള പ്രവേശനം നഷ്ടപ്പെടും. മാറ്റങ്ങൾ ജെമിനി മോഡൽ കുടുംബങ്ങളെയാണ് ബാധിക്കുന്നത്.
ഓരോ കുടുംബത്തിലും ഒന്നിലധികം പതിപ്പുകൾ ഉൾപ്പെടാം. എഐ പ്രോ, എഐ അൾട്രാ പ്ലാൻ വരിക്കാർക്ക് മാത്രമായിരിക്കും ഇനിമുതൽ വിവിധ ജെമിനി മോഡലുകളിലേക്ക് പൂർണ്ണ പ്രവേശനം ഉണ്ടായിരിക്കുക.
എഐ പ്രോ വരിക്കാർക്ക് ഇനി മുതൽ പരമാവധി പാരലൽ റീസണിംഗ് സാധ്യമാക്കുന്ന ഡീപ് തിങ്ക് ഓപ്ഷൻ ലഭ്യമാകും. ക്ലോഡ്, ചാറ്റ്ജിപിടി എന്നിവയ്ക്ക് സമാനമായി ഗൂഗിളും ജെമിനിയിൽ മോഡൽ തിങ്കിംഗ് എഫർട്ട് ലെവൽ അവതരിപ്പിക്കുന്നുണ്ട്.
ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് ലെവലുകളിൽ ഉപയോക്താക്കൾക്ക് ഇത് തിരഞ്ഞെടുക്കാം. പ്ലാനുകളുടെ ഉപയോഗ പരിധികളിൽ മാറ്റമില്ല.
എഐ പ്ലസ് വരിക്കാർക്ക് സ്റ്റാൻഡേർഡ് ഉപയോഗ പരിധിയുടെ ഇരട്ടിയും, എഐ പ്രോ വരിക്കാർക്ക് നാല് മടങ്ങും ലഭിക്കും. ഏറ്റവും ശക്തമായ എഐ മോഡലായ ജെമിനി 4 ആർഗോൺ പൊതുജനങ്ങൾക്കായി പുറത്തിറക്കുന്നതിന്റെ മുന്നോട്രിusയാണ് ഈ മാറ്റങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.
നിലവിൽ ഗൂഗിളിന്റെ ഫെയർവിൻഡ് പ്രോഗ്രാം വഴി വിശ്വസ്തരായ സൈബർ ഡിഫൻഡർമാർക്ക് മാത്രമാണ് ജെമിനി 4 ആർഗോൺ ലഭിക്കുന്നത്. വരും ആഴ്ചകളിൽ തന്നെ ഇതിന്റെ പൊതു റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

