ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ കനത്ത മഴയ്ക്കിടെ ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഡ്രൈവർ ദാരുണമായി അന്ത്യം സംഭവിച്ചു. ശാന്തൻപാറ കോമാട്ടിൽ വിജയൻ (53) ആണ് അപകടത്തിൽ മരണപ്പെട്ടത്.
സംഭവത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാർക്ക് ഗുരുതര പരുക്കേറ്റു. ശാന്തൻപാറ സ്വദേശി കൃഷ്ണന്റെ ഭാര്യ കാളിയമ്മ (39), മകൻ ലവനീത് കൃഷ്ണൻ (13) എന്നിവർക്കാണ് പരുക്കേറ്റത്.
പൂപ്പാറയിൽ നിന്നും ശാന്തൻപാറയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മേൽ, ചന്നക്കട പാലത്തിന് സമീപം വെച്ചാണ് കൂറ്റൻ മരം നിലംപൊത്തിയത്.
ശക്തമായ മഴയെ തുടർന്നാണ് മരം ഒടിഞ്ഞുവീണതെന്ന് അധികൃതർ വ്യക്തമാക്കി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ലവനീതിനെയും കാളിയമ്മയെയും വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

