സൗദി അറേബ്യയിലെ തായിഫ്– റാനിയ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നഴ്സുമാരിൽ ഒരാൾ മൂന്നാർ സ്വദേശിനിയാണ്.
കണ്ണൻദേവൻ കമ്പനിയുടെ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിൽ മുത്തയ്യ – റെജീന ദമ്പതികളുടെ മകളായ വിജയലക്ഷ്മി ജഗദീഷ് (37) ആണ് മരണപ്പെട്ടത്. തോട്ടം തൊഴിലാളികളുടെ കുടുംബത്തിൽ ജനിച്ച വിജയലക്ഷ്മി തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് മൂന്നാറിലാണ്.
തുടർന്ന് തമിഴ്നാട്ടിൽ നിന്നാണ് നഴ്സിങ് പഠനം വിജയകരമായി പൂർത്തീകരിച്ചത്. ദേവികുളം ലാക്കാട് സ്വദേശിയായ ജഗദീഷിനെ വിവാഹം കഴിച്ചതിനു ശേഷം ലാക്കാട്ടLായിരുന്നു താമസം.
തുടർന്ന് അഞ്ച് വർഷം മുൻപാണ് ജോലി സംബന്ധമായി സൗദിയിലേക്ക് പോയത്. വിജയലക്ഷ്മിയുടെ മാതാപിതാക്കൾ എസ്റ്റേറ്റ് ജോലിയിൽ നിന്നും വിരമിച്ച ശേഷം, തമിഴ്നാട്ടിലെ രാജപാളയത്ത് പൊലീസ് ഉദ്യോഗസ്ഥനായ മകനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.
പണ്ട് മൂന്നാർ ടൗണിൽ ജീപ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഭർത്താവ് ജഗദീഷ് നിലവിൽ ചെന്നൈയിലാണ് ജോലി ചെയ്തുവരുന്നത്. ഭർതൃമാതാവിന്റെ മരണത്തെ തുടർന്ന് കൃത്യം ഒരു മാസം മുൻപാണ് വിജയലക്ഷ്മി നാട്ടിൽ വന്നു തിരികെ മടങ്ങിയത്.
കനിഷ്കയാണ് ഇവരുടെ മകൾ. അപകടത്തിൽ ആകെ അഞ്ച് പേരാണ് മരണപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനം അനിയന്ത്രിതമായി ഇടിച്ചുകയറുകയായിരുന്നു ഉണ്ടായത്. ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട
മറ്റു നഴ്സുമാർ പാലാ കിടങ്ങൂർ മറ്റത്തിൽ ജെയ്സിമോൾ മാത്യു (46), ഏറ്റുമാനൂർ വേദഗിരി കല്ലാമ്പാറ ആനചെരിഞ്ഞകുന്നേൽ ജോബിന ജോണി (27) എന്നിവരാണ്.

