ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ അപ്രതീക്ഷിതമായി അരങ്ങേറിയ നാടകീയ സംഭവങ്ങൾ വലിയൊരു ദുരന്തത്തിൽ നിന്നാണ് ഒഴിവാക്കിയത്. സഹപൈലറ്റിന്റെ അക്രമത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ഛാർ രക്തം വാർന്ന് വിമാനം നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായെങ്കിലും കാണിച്ച ധീരതയാണ് വഴിത്തിരിവായത്.
പരുക്കേറ്റിട്ടും കോക്പിറ്റിന്റെ വാതിൽ തുറന്നുപിടിച്ച അദ്ദേഹത്തിന്റെ സമയോചിത ഇടപെടൽ മൂലം നാലുപേർ ചേർന്ന് അക്രമിയായ സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. എന്നാൽ അതുകൊണ്ടു മാത്രം വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിക്കുമായിരുന്നില്ല.
യാത്രക്കാരെ കടുത്ത ഭീതിയിലാഴ്ത്തിയ ആ നിമിഷങ്ങളിൽ രക്ഷകരായത് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാരാണ്. കോക്പിറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇവർ സൗദി തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
ഇസ്രയേൽ സ്വദേശികളായ 150 പേരുൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രാവേളയിൽ ജോലിയുടെ ഭാഗമായി മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുകയായിരുന്ന ‘പൊസിഷനിങ്’ അഥവാ ‘ഡെഡ്ഹെഡിങ്’ ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റുമാരുടെ സാന്നിധ്യമാണ് നിർണായകമായത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ജീവനക്കാരെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്ന രീതിയാണിത്. ഫ്ലൈദുബായ് FZ1073 വിമാനത്തിൽ യാതൊരുവിധ ഔദ്യോഗിക നിയന്ത്രണ ചുമതലകളുമില്ലാതെ സഞ്ചരിക്കുകയായിരുന്ന ഈ രണ്ട് പൈലറ്റുമാരുടെ സാന്നിധ്യമാണ് 174 മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിൽ വഴിതിരിവായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

