സംഘടനാപരമായ കാര്യങ്ങൾ പരസ്യ ചർച്ചയാക്കാതെ പാർട്ടി വേദികളിൽ ഉന്നയിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. കേരളത്തിലെ സംഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട
കാര്യങ്ങൾ നേരിട്ട് ഡൽഹിയിലെത്തി ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കെ സി വേണുഗോപാൽ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കും ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നിർദ്ദേശം അടൂർ പ്രകാശ് അടക്കമുള്ള പാർട്ടിയിലെ എല്ലാ നേതാക്കൾക്കും ഒരുപോലെ ബാധകമാണെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. അതേസമയം, സിപിഐഎം നേതാവ് നന്ദകുമാർ മലപ്പുറത്തിനെതിരെ നടത്തിയ പരാമർശം കടുത്ത വിദ്വേഷം നിറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് സമാനമായ രീതിയിൽ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

